Connect with us

Covid19

കൊറോണ വൈറസ് : കിംവദന്തികള്‍ പ്രചരിപ്പിച്ചാല്‍ സഊദിയില്‍ അഞ്ചു വര്‍ഷം തടവും , മുപ്പത് ലക്ഷം റിയാല്‍ പിഴയും

Published

|

Last Updated

ദമാം  | സഊദിയില്‍ കൊറോണ വൈറസ് (കോവിഡ്19) വ്യാപനവുമായി ബന്ധപ്പെട്ട കിംവദന്തികള്‍ പ്രചരിപ്പിച്ചാല്‍ കാത്തിരിക്കുന്നത് 5 വര്‍ഷം തടവും 30 ലക്ഷം റിയാല്‍ വരെ പിഴയും .ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ ആര്‍ട്ടിക്കിള്‍ 1/6 പ്രകാരമുള്ള ശിക്ഷയാണ് തെറ്റായ വിവരം പ്രചരിപ്പിക്കുന്നവര്‍ക്ക് നല്‍കുകയെന്നും പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

വിവരങ്ങള്‍ ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്നും തേടണമെന്നും സമൂഹ മാധ്യമങ്ങളിലൂടെയുള്ള കിംവദന്തികളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും മുന്നറിയിപ്പ് നല്‍കി. അതെ സമയം ആരോഗ്യ മന്ത്രാലയം ബോധവല്‍ക്കരണത്തിനായി പുറത്തിറക്കിയ വീഡിയോ പ്രചരിപ്പിക്കണമെന്നും നിര്‍ദ്ദേശിച്ചു. തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ 937 എന്ന നമ്പറില്‍ ആരോഗ്യ മന്ത്രലയവുമായി ബന്ധപ്പെടണമെന്നും പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്്