Connect with us

Bahrain

കൊറോണ വൈറസ് : രാജ്യത്തെത്തുന്നവര്‍ക്ക് രോഗബാധയില്ലെന്ന സാക്ഷ്യപത്രം നിര്‍ബന്ധമാക്കി കുവൈത്ത്

Published

|

Last Updated

കുവൈത്ത് സിറ്റി  | കൊറോണ വൈറസ് ബാധ കൂടുതല്‍ പേരില്‍ കണ്ടെത്തിയതോടെ കുവൈത്തില്‍ ഇറങ്ങുന്നതിന് കൊറോണ വൈറസ് ഇല്ലെന്ന സാക്ഷ്യ പത്രം നിര്‍ബന്ധമാക്കി. ഇതോടെ അവധികഴിഞ്ഞ് മടങ്ങാനിരിക്കുന്ന ആയിരക്കണക്കിന് പ്രവാസികള്‍ കുടുങ്ങി

അതാത് രാജ്യങ്ങളിലെ കുവൈത്ത് എംബസി അംഗീകരിച്ച മെഡിക്കല്‍ പരിശോധനാ കേന്ദ്രങ്ങളിലെ സര്‍ട്ടിഫിക്കറ്റുകളാണ് ഇതിനായി പാസ്സ്‌പോര്‍ട്ടിന്റെ കൂടെ ഹാജരാകേണ്ടത്.മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ രാജ്യത്തേക്ക് വരുന്ന മുഴുവന്‍ യാത്രക്കാരെയും അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയക്കുമെന്നും കുവൈത്ത് സിവില്‍ വ്യോമയാന മന്ത്രലായം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്ലാതെ ബോര്‍ഡിങ് പാസ് നല്‍കി കുവൈത്തിലേക്ക് കൊണ്ടുവരുന്ന വിമാനക്കമ്പനികള്‍ക്ക് പിഴ ചുമത്തുമെന്നും മന്ത്രാലയം വിമാനകമ്പനികള്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ പറയുന്നുണ്ട് . പുതിയ സര്‍ക്കുലര്‍ വന്നതോടെ മാര്‍ച്ച് 8 നു മുന്‍പ് കുവൈറ്റിലേയ്ക്കുള്ള വിമാന ടിക്കറ്റുകളുടെ നിരക്കുകള്‍ വിമാനകമ്പനികള്‍ കൂട്ടി . ഇതോടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്