Connect with us

Kerala

ഹരിപ്പാട് റിട്ട.അധ്യാപികയെ തെരുവ് നായ് കടിച്ച് കൊന്നു

Published

|

Last Updated

ആലപ്പുഴ: ഹരിപ്പാട് തിലാപ്പുഴയില്‍ ഒറ്റക്ക് താമസിച്ചിരുന്ന റിട്ട.പ്രധാന അധ്യാപികയെ തെരുവ് നായ കടിച്ച് കൊന്നു. ഹരിപ്പാട് പിലാപ്പുഴ വടേകാട്ട് വീട്ടില്‍ പരേതനായ പരമേശ്വരന്‍ നായരുടെ ഭാര്യ രാജമ്മ(87)യാണ് മരിച്ചത്. കൂട്ട് കിടക്കുന്ന അയല്‍ക്കാരി രാത്രിയില്‍ വീട്ടിലെത്തിയപ്പോഴാണ് ശരീരം മുഴുവന്‍ കടിയേറ്റ നിലയില്‍ ഇവരെ കണ്ടെത്തുന്നത്. ചൊവ്വാഴ്ച രാത്രി ഏഴ്മണിയോടെയാണ് സംഭവം. പറമ്പിലിറങ്ങിയ രാജമ്മയെ തെരുവ് നായ ആക്രമിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. സമീപ വാസികള്‍ ഇവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അരൂര്‍ എല്‍ പി സ്‌കൂളിലെ ഹെഡ്മിസ്ട്രസ് ആയിരുന്നു.

Latest