Connect with us

National

ജാഫറാബാദില്‍ പോലീസുകാരനു നേരെ വെടിയുതിര്‍ത്തയാള്‍ അറസ്റ്റില്‍

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയിലെ ജാഫറാബാദില്‍ പോലീസുകാരനെതിരെ വെടിയുതിര്‍ത്തയാള്‍ അറസ്റ്റില്‍. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കാരവാള്‍ നഗര്‍ സ്വദേശിയായ ഷാരൂഖിനെയാണ് ഉത്തര്‍ പ്രദേശ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ജാഫറാബാദില്‍ പൗരത്വ നിയം ഭേദഗതിക്കെതിരായ സമരം നടക്കുന്നിടത്തേക്ക് ചുവന്ന ടി ഷര്‍ട്ട് ധരിച്ചെത്തിയ ഇയാള്‍ പോലീസുകാരനെതിരെ തോക്കുചൂണ്ടുന്നത് സാമൂഹിക മാധ്യമങ്ങളിലും ടി വി ചാനലുകളിലും വൈറലായിരുന്നു.

പോലീസുകാരനു നേരെ വെടിയുതിര്‍ത്ത ശേഷം ഷാരൂഖ് സ്ഥലത്തു നിന്ന് രക്ഷപ്പെടുകയായിരുന്നു. ആദ്യം പ്രക്ഷോഭകര്‍ക്കു നേരെ തോക്കു ചൂണ്ടിയ അക്രമി തുടര്‍ന്ന് പിന്നില്‍ നിന്നെത്തിയ പോലീസുകാരനെ വെടിവക്കുകയായിരുന്നു.

Latest