എഗ്ഗ് കബാബ്

രുചിയിടം
Posted on: March 1, 2020 9:33 am | Last updated: March 5, 2020 at 9:34 am

കോഴിമുട്ട കൊണ്ട് ധാരാളം വിഭവങ്ങൾ നമ്മൾ കണ്ടിട്ടുമുണ്ട്, രുചിച്ചിട്ടുമുണ്ട്. മുട്ടമാല, മുട്ടമറിച്ചത് അങ്ങനെ പോകുന്നു ആ പട്ടിക. എന്നാൽ മുട്ടയുപയോഗിച്ച് നിർമിക്കാവുന്ന സ്വാദേറിയ വിഭവമാണ് എഗ്ഗ് കബാബ്. വളരെ എളുപ്പം പാചകം ചെയ്തെടുക്കാവുന്ന എഗ്ഗ് കബാബ് ഉണ്ടാക്കുന്ന രീതിയാണിത്തവണ.

ചേരുവകൾ

ഉരുളൻ കിഴങ്ങ് പുഴുങ്ങിയത്- രണ്ടെണ്ണം
വലിയ ഉള്ളി- വലുത് ഒന്ന്
കോഴിമുട്ട പുഴുങ്ങിയത്- രണ്ടെണ്ണം
ഇഞ്ചി, വെളുത്തുള്ളി- ആവശ്യത്തിന്
വെളിച്ചെണ്ണ
മഞ്ഞൾ പൊടി- കുറച്ച്
മുളക് പൊടി- 1/2 ടീ സ്പൂൺ
പച്ചമുളക്- രണ്ടെണ്ണം
ചപ്പ്, കറിവേപ്പില- ആവശ്യത്തിന്
ബ്രെഡ് പൊടിച്ചത്
കോഴിമുട്ട
പൊരിച്ചെടുക്കാൻ ആവശ്യത്തിന് ഓയിൽ

തയ്യാറാക്കുന്ന വിധം

ഒരു പത്രത്തിൽ കുറച്ച് വെളിച്ചെണ്ണയൊഴിച്ച് അതിലേക്ക് വലിയ ഉള്ളി ചെറുതാക്കി കനം കുറച്ച് അരിഞ്ഞത് ചേർത്ത് ഇളക്കുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില, ചപ്പ്, മഞ്ഞൾപൊടി, മുളക് പൊടി എന്നിവ അവശ്യത്തിനനുസരിച്ചു ചേർത്തുകൊടുക്കുക. എന്നിട്ട് എല്ലാം കൂടി നല്ലവണ്ണം ഇളക്കി വേവിച്ചെടുക്കുക. ഈ കൂട്ടിലേക്ക് പുഴുങ്ങി വെച്ച ഉരുളൻ കിഴങ്ങ് ഉടച്ചുചേർക്കുക. പിന്നെ പുഴുങ്ങിയ കോഴിമുട്ടയും ചെറുതാക്കി അരിഞ്ഞെടുക. എന്നിട്ട് എല്ലാം കൂടി മിക്‌സ് ചെയ്ത് ചിത്രത്തിൽ കാണുന്നത് പോലെയുള്ള ആകൃതിയിലാക്കിയെടുത്ത് കോഴിമുട്ടയുടെ വെള്ളയിൽ മുക്കി ബ്രെഡ് പൊടിയിൽ റോൾ ചെയ്ത് തിളച്ച ഓയിലിലോട്ട് ഇട്ട് ഫ്രൈ ചെയ്‌തെടുക്കാം. അപ്പൊ നമ്മുടെ എഗ്ഗ് കബാബ് റെഡി.

സജ്‌നാബി റംഷാദ് ആലിൻചുവട്
[email protected]

ALSO READ  ഓറഞ്ച് ജിഞ്ചർ കേക്ക്