Connect with us

Gulf

കൊറോണ : ഉംറ പ്രവേശന നിയന്ത്രണം ;106,000 തീര്‍ഥാടകര്‍ മടങ്ങി

Published

|

Last Updated

മക്ക  | ഉംറ പ്രവേശന നിയന്ത്രണം വന്നതോടെ ഉംറ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി 106,000 പേര്‍ സ്വദേശങ്ങളിലേക്ക് മടങ്ങിയതായി സഊദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
ഉംറ തീര്‍ഥാടകര്‍ക്ക് സഊദിയിലേക്ക് താത്ക്കാലിക വിലക്കേര്‍പ്പെടുത്തിയ സമയത്ത് 469,000 തീര്‍ഥാടകരാണ് വിശുദ്ധ ഹറമുകളില്‍ ഉംറ നിര്‍വഹിക്കാനെത്തിയിരുന്നത്. ബാക്കിയുള്ളവര്‍ വരും ദിവസങ്ങളില്‍ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി സഊദിയില്‍ നിന്നും മടക്കയാത്ര ആരംഭിക്കും.

നിലവിലെ നിയന്ത്രണങ്ങള്‍ താത്ക്കാലികമാണെന്ന് സഊദി ഹജ്ജ് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട് .സഊദി ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ വൈറസ് കൂടുതല്‍ പേരില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീര്‍ഥാടകരുടെ സുരക്ഷയുടെ ഭാഗമായാണ് താത്കാലിക വിലക്കേര്‍പ്പെടുത്തിയിക്കുന്നത്