Connect with us

National

വിദ്വേഷ മുദ്രാവാക്യം വിളിച്ചിട്ടില്ല; മാധ്യമങ്ങളെ കുറ്റപ്പെടുത്തി അനുരാഗ് താക്കൂര്‍

Published

|

Last Updated

ന്യൂഡല്‍ഹി | വിദ്വേഷ മുദ്രാവാക്യം വിളിയില്‍ മാധ്യമങ്ങള്‍ക്കെതിരെ ആരോപണവുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. താന്‍ കൊലവിളി നടത്തിയിട്ടില്ലെന്നും മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നാണ് താക്കൂറിന്റെ ന്യായീകരണം.നിങ്ങള്‍ (മാധ്യമങ്ങള്‍) കള്ളം പറയുകയാണ്. ആദ്യം കാര്യമെന്തെന്ന് നിങ്ങള്‍ മനസിലാക്കണം. മുറിവൈദ്യം ആപത്താണ് ചണ്ഡിഗഡില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്രധനകാര്യ സഹമന്ത്രി പറഞ്ഞു. വിഷയം ജുഡീഷറിയുടെ പരിഗണനയിലാണെന്നും ഇപ്പോള്‍ പ്രതികരിക്കാന്‍ താല്‍പര്യമില്ലെന്നും താക്കൂര്‍ കൂട്ടിച്ചേര്‍ത്തു. സംഘര്‍ഷത്തിന് കലാപം നടത്തിയവര്‍ക്കൊപ്പം ഇതിന് പ്രേരണ നല്‍കിയവര്‍ക്കും എതിരെ നടപടി വേണം.

കുറ്റക്കാര്‍ക്കെതിരേ നടപടിയുണ്ടാകണം. വിവിധ വിശ്വാസങ്ങള്‍ പിന്തുടരുന്നവര്‍ ഒന്നിച്ചു രാഷ്ട്ര നിര്‍മാണത്തിനായി പ്രവര്‍ത്തിക്കുന്നതാണ് ഇന്ത്യയുടെ ശക്തിയെന്നും താക്കൂര്‍ പറഞ്ഞു. ഡല്‍ഹി തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ അനുരാഗ് താക്കൂര്‍ നടത്തിയ വിദ്വേഷ മുദ്രാവാക്യം സംഘര്‍ഷത്തിലേക്ക് നയിച്ച സാഹചര്യത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കേന്ദ്രമന്ത്രി

രാജ്യദ്രോഹികളെ വെടിവച്ചു കൊല്ലണം (ഗോലി മാരോ സാലോം കൊ) എന്നു താക്കൂര്‍ പ്രസംഗിക്കുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.

Latest