Connect with us

International

ബഹ്‌റൈനില്‍ മൂന്ന് പേര്‍ക്ക് കൂടി കൊറോണ; പരിശോധനക്കായി മൊബൈല്‍ ടെസ്റ്റിംഗ് സംവിധാനം

Published

|

Last Updated

മനാമ | ബഹ്‌റൈനില്‍ മൂന്ന് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറാനില്‍ നിന്നെത്തിയ ബഹ്‌റൈനി പൗരന്മാരായ ഒരു പുരുഷനും രണ്ട് സ്ത്രീകള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവരെ പ്രത്യേക ഐസോലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റി. ഇതോടെ ബഹ്‌റൈനില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 41 ആയി.

രാജ്യത്ത് ഇതുവരെ കൊറോണ സ്ഥിരീകരിച്ച എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്നും പ്രത്യേക മെഡിക്കല്‍ സംഘം ഇവര്‍ക്ക് ചികിത്സ നല്‍കുന്നതായും ഇറാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇറാനില്‍ നിന്ന് ഫെബ്രുവരി മാസത്തില്‍ മടങ്ങിയെത്തിയ എല്ലാവരെയും പരിശോധിക്കാനായി മൊബൈല്‍ ടെസ്റ്റിംഗ് സംവിധാനം പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. താമസ സ്ഥലങ്ങളിലെത്തിയാണ് ഓരോരുത്തരെയും പരിശോധിക്കുന്നത്. പരിശോധനയില്‍ കൊറോണ കണ്ടെത്താത്തവരോടും 14 ദിവസം വീട്ടില്‍ തന്നെ പ്രത്യേക നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെടുന്നുണ്ട്.

രാജ്യത്തെ എല്ലാ പൊതുപരിപാടികളും ഒഴിവാക്കാന്‍ ഇന്നലെ ആഭ്യന്തര വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ആരോഗ്യാ മന്ത്രാലയത്തിന്റെ ജാഗ്രതാ -പ്രതിരോധ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest