Connect with us

National

മാനസികാരോഗ്യ കേന്ദ്രത്തില്‍ മൂന്ന് തുടര്‍ മരണങ്ങള്‍; ദുരൂഹത

Published

|

Last Updated

തൃശൂര്‍ | ചങ്ങാനാശ്ശേരി തൃക്കൊടിത്താനം പുതുജീവന്‍ ട്രസ്റ്റിന് കിഴില്‍ പ്രവര്‍ത്തിക്കുന്ന മാനസികാരോഗ്യ കേന്ദ്രത്തില്‍ മൂന്ന് ദിവസത്തിനിടെ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹത. മൂന്ന് പേരുടെയും മരണം ഒരേ രീതിയിലുള്ളതാണെന്നതാണ് ദുരൂഹതക്ക് കാരണം. മൂന്ന് ദിവസം മുമ്പ് ഈ കേന്ദ്രത്തില്‍ നിന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒന്‍പത് പേരില്‍ രണ്ട് പേര്‍ കഴിഞ്ഞ ദിവസങ്ങളിലും ഒരാള്‍ ശനിയാഴ്ച രാവിലെയുമാണ് മരിച്ചത്. മറ്റു ആറുപേര്‍ ചികിത്സയിലാണ്.

തിരുവല്ല മെഡിക്കല്‍ മിഷന്‍, തിരുവല്ല പുഷ്പഗിരി ആശുപത്രി, തിരുവല്ലയിലെ തന്നെ മറ്റൊരു ആശുപത്രിയിലുമായാണ് അന്തേവാസികളെ പ്രവേശിപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാത്രി പെട്ടെന്ന് ഇവര്‍ക്ക് ക്ഷീണം അനുഭവപ്പെടുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയുമായിരുന്നു. ആദ്യം മരിച്ച എരുമേലി സ്വദേശിയായ യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു. ന്യൂമോണിയയാണ് മരണകാരണമെന്നാണ് കണ്ടെത്തിയത്. ഇതിന് ശേഷം മരിച്ച രണ്ടു പേരില്‍ ഒരാളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തിരുന്നില്ല. ശനിയാഴ്ച രാവിലെ മരിച്ച അന്തേവാസിയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്.

എച്ച് വണ്‍ എന്‍ വണ്‍, കൊറോണ തുടങ്ങിയ പകര്‍ച്ചവ്യാധികളെല്ല മരണകാരണമെന്ന് വ്യക്തമായതായി ഡിഎംഒ മാധ്യമങ്ങളോട് പറഞ്ഞു. വിഷാംശം ഉള്ളില്‍ ചെന്നാണോ മരണമെന്ന് അന്വേഷിക്കുന്നുണ്ട്. ഇതിനായി സാമ്പിളുകള്‍ അമൃത ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതായും ഡിഎംഒ വ്യക്തമാക്കി.

റിട്ടയേര്‍ഡ് ാേപലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കു പുതുജീവന്‍ മാനസികാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം അശാസ്ത്രീയമാണെന്ന് പറയാന്‍ സാധിക്കില്ല. ചികിത്സയുമായി ബന്ധപ്പെട്ട് ഗുരുതരമായ വീഴ്ചകള്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഡിഎം ഒ വ്യക്തമാക്കി.