Connect with us

Malappuram

ഇന്ത്യയുടെ മതേതര മനസ്സ് ഡൽഹിയിലെ ഇരകൾക്കൊപ്പം നിൽക്കണം: പി സുരേന്ദ്രൻ

Published

|

Last Updated

ആസാദി ക്യാമ്പസിന്റെ മൂന്നാം ദിനം സാഹിത്യകാരൻ പി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

തേഞ്ഞിപ്പലം | മുസ‌്ലിംകൾക്ക് നേരെ നടന്ന അക്രമത്തിൽ എല്ലാം നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനും അവർക്ക് നീതി ലഭ്യമാക്കാനും ആവശ്യമായ ഇടപെടലുകളാണ് ഭരണകൂടത്തിൽ നിന്നും നീതിന്യായ സംവിധാനങ്ങളിൽ നിന്നും ഉണ്ടാകേണ്ടതെന്ന് എഴുത്തുകാരൻ പി സുരേന്ദ്രൻ പറഞ്ഞു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്ക് സമീപം നടക്കുന്ന ആസാദി ക്യാമ്പസിലെ മൂന്നാം ദിവസത്തെ സമരപരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ് എസ് എഫ് ദേശീയ ജനറൽ സെക്രട്ടറി പി എ ഫാറൂഖ് നഈമി അൽ ബുഖാരി, സി കെ അബ്ദുൽ അസീസ്, ടി എ അലി അക്ബർ വിഷയം അവതരിപ്പിച്ചു.
എൻ വി അബ്ദുർറസാഖ് സഖാഫി, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി എൻ ജഅ്ഫർ, ഡോ. ഇർശാദ് സംസാരിച്ചു. വിപ്ലവ പാട്ട്, കഥാ പ്രസംഗം, ടേബിൾ ടോക്ക്, കവിതാ അവതരണം, കോളാഷ് തുടങ്ങി വിവിധ സമരാവിഷ്‌കാരങ്ങളും നടന്നു.