Connect with us

Kozhikode

മർകസ് സമ്മേളനം: ളിയാഫ കോ-ഓർഡിനേറ്റേഴ്‌സ് മീറ്റ് ഇന്ന്

Published

|

Last Updated

കോഴിക്കോട് | മർകസ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന “ളിയാഫ” പരിപാടിയുടെ കോ-ഓർഡിനേറ്റർമാരുടെ സംഗമം രാവിലെ 10 മുതൽ ഉച്ചക്ക് ഒരുമണി വരെ മർകസ് റൈഹാൻ വാലി ഓഡിറ്റോറിയത്തിൽ നടക്കും.
ഓരോ ജില്ലയിലെയും പൗരപ്രമുഖരും മഹല്ല് നേതാക്കളും ഉമറാക്കളും മർകസിലെത്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുമായി സംവദിക്കുന്ന സംഗമമാണ് ളിയാഫ.

ജില്ലാ, സോൺ കോ-ഓർഡിനേറ്റർമാരാണ് പങ്കെടുക്കേണ്ടത്. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. വി എം കോയ മാസ്റ്റർ അധ്യക്ഷത വഹിക്കും. സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും. സി പി ഉബൈദുല്ല സഖാഫി, അബൂബക്കർ സഖാഫി പന്നൂർ, ലത്വീഫ് സഖാഫി പെരുമുഖം, ഇസ്സുദ്ദീൻ സഖാഫി സംബന്ധിക്കും.

Latest