Connect with us

National

പോലീസിന്റെ നിഷ്‌ക്രിയത്വം സിഖ് വംശഹത്യയെ ഓര്‍മിപ്പിച്ചു: ബി ജെ പി സഖ്യകക്ഷി നേതാവ്

Published

|

Last Updated

ന്യൂഡല്‍ഹി |  രാജ്യ തലസ്ഥാനം കത്തിയെരിഞ്ഞപ്പോള്‍ പോലീസ് കാണിച്ച നിഷ്‌ക്രിയത്വം 1984 ലെ സിഖ് കലാപത്തെ ഓര്‍മിപ്പിച്ചെന്ന് ബി ജെ പി സഖ്യകക്ഷിയായ ശിരോമണി അകാലി ദള്‍ എം പിയും മുന്‍പ്രധാനമന്ത്രി ഐ കെ ഗുജറാളിന്റെ മകനുമായ നരേഷ് ഗുജ്‌റാള്‍. ന്യൂനപക്ഷങ്ങള്‍ ഭീതിയുടെ നിഴലിലാണെന്നും 1984 ആവര്‍ത്തിക്കപ്പെടാന്‍ ആരും ആഗ്രഹിക്കുന്നില്ലെന്നും ഡല്‍ഹി പോലീസ് മേധാവിയെ കത്തിലൂടെ അദ്ദേഹം അറിയിച്ചു.

സാധാരണ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ഡല്‍ഹി പോലീസ് തയ്യാറായില്ല. ഇതേ അവസ്ഥയാണ് നമ്മള്‍ 1984ലും കണ്ടത്. ഇത് ശരിക്കും ഞെട്ടിക്കുന്നതാണ്. ക്രമസമാധാനം നിലനിര്‍ത്താന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടും ആരും ചെവിക്കൊണ്ടില്ല. 16 പേര്‍ കലാപബാധിത പ്രദേശത്തെ ഒരു വീട്ടില്‍ കുടുങ്ങിക്കിടക്കുകയാണെന്നും അവരെ ഉടന്‍ രക്ഷപെടുത്തണമെന്നും താന്‍ ആവശ്യപ്പെട്ടിട്ടും പോലീസ് നടപടി സ്വീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.