Connect with us

National

ഡല്‍ഹിയിലെ അക്രമസംഭവങ്ങളില്‍ മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ വീതം നഷ്ടപരിഹാരം

Published

|

Last Updated

ന്യൂഡല്‍ഹി | വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന അക്രമ സംഭവങ്ങളില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രഖ്യാപിച്ചു. മരിച്ച മൈനര്‍മാരുടെ കുടുംബത്തിനും അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റവര്‍ക്കും അഞ്ച് ലക്ഷം രൂപ വീതവും അനാഥരാവവര്‍ക്ക് 3 ലക്ഷം രൂപയും നല്‍കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

വടക്കുകിഴക്കന്‍ ജില്ലയിലുടനീളമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പുസ്തകങ്ങളും യൂണിഫോമും നല്‍കും. അക്രമത്തില്‍ പരുക്കേറ്റ് സ്വകാര്യ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും. അക്രമ സംഭവങ്ങളില്‍ എഎപി നേതാക്കള്‍ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്ക് ഇരട്ടി ശിക്ഷ നല്‍കുമെന്നും കെജരിവാള്‍ വ്യക്തമാക്കി.

ദേശീയ സുരക്ഷയുടെ കാര്യത്തില്‍ രാഷ്ട്രീയം നോക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest