Connect with us

National

സി സി ടി വി തല്ലിത്തകർത്ത് പോലീസ്

Published

|

Last Updated

ന്യൂഡൽഹി | ഖുറേജിയിലെ പ്രതിഷേധ സ്ഥലത്തിന് സമീപമുള്ള സി സി ടി വി ക്യാമറ പോലീസ് തല്ലിത്തകർക്കുന്ന ദൃശ്യം പ്രചരിക്കുന്നു. സി സി ടി വി ലാത്തികൊണ്ട് അടിച്ച് തകർക്കുന്ന ദൃശ്യമാണ് പുറത്തായത്. ഇന്നലെയാണ് ഇവിടെയുള്ള പ്രതിഷേധക്കാരെ ഒഴിപ്പിച്ചത്. ഖുറേജിലെ ഹിന്ദുസ്ഥാൻ പെട്രോളിയം ഗ്യാസ് സ്റ്റേഷന് പുറത്തുള്ള പോസ്റ്റിലെ സി സി ടി വി ക്യാമറയാണ് പോലീസ് അടിച്ച് പൊട്ടിക്കുന്നത്. ഷോപ്പുകൾക്ക് മുമ്പിലുണ്ടായിരുന്ന ക്യാമറകളും പോലീസ് നശിപ്പിച്ചിട്ടുണ്ടെന്ന് കടയുടമകൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Latest