Gulf
ഡല്‍ഹി: ഫാസിസ്റ്റ് തേര്‍വാഴ്ചക്കെതിരെ പ്രതിഷേധമുയര്‍ത്തുക
		
      																					
              
              
            
ജിദ്ദ/ദോഹ | ഡല്‍ഹിയില്‍ വംശീയ ഉന്മൂലനം ലക്ഷ്യം വെച്ച് സംഘപരിവാരം അഴിച്ചുവിടുന്ന കലാപത്തിനും തേര്‍വാഴ്ചക്കുമെതിരെ കടുത്ത പ്രതിഷേധമുയരണമെന്ന് രിസാല സ്റ്റഡി സര്‍ക്കിള്‍ പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു. അക്രമകാരികള്‍ക്ക് ഒളിഞ്ഞും തെളിഞ്ഞും ഒത്താശ ചെയ്യുന്ന കേന്ദ്ര സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് ഇനി പ്രതീക്ഷയില്ലെന്നും ആര്‍എസ് സി വ്യക്തമാക്കി.
ജനാധിപത്യ സംരക്ഷണത്തിന് വേണ്ടി നിലകൊള്ളേണ്ട രാഷ്ട്രീയ പാര്‍ട്ടികളുടെ നിസംഗതയില്‍ ആശങ്കയുണ്ട്. ഡല്‍ഹിയില്‍ ആം ആദ്മി വീണ്ടും ജയിച്ചു കയറിയത് സംഘപരിവാരത്തെ സേവിക്കുന്നതിന് വേണ്ടിയാണെന്ന് തോന്നിപ്പോകുന്നു. സകല സീമകളും ലംഘിച്ച് മുസ്ലിം വിഭാഗത്തിനെതിരെ നടക്കുന്ന ആസൂത്രിത ആക്രമണത്തിനെതിരെ ഫലപ്രദമായി ഇടപെടേണ്ട കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഇവിടെ എന്ത് ചെയ്യുകയാണെന്ന് ആര്‍ എസ് സി ചോദിച്ചു.
ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ വെടിയുതിര്‍ത്തും കലാപാഹ്വാനം നടത്തിയും ഒരു മതവിഭാഗത്തിന് നേരെ നടത്തുന്ന ആക്രമണത്തിനും അഴിഞ്ഞാട്ടത്തിനുമെതിരെ ജനങ്ങളുടെ ഭാഗത്ത് നിന്ന് കടുത്ത പ്രതിഷേധമുയരേണ്ടതുണ്ടെന്നും ആര്‍ എസ് സി പ്രസ്താവനയില്‍ പറഞ്ഞു.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
