Connect with us

Kerala

വെടിയുണ്ടകള്‍ കാണാതായ സംഭവം; ക്രൈംബ്രാഞ്ച് എസ് ഐ കസ്റ്റഡിയില്‍

Published

|

Last Updated

തിരുവനന്തപുരം | പേരൂര്‍ക്കട എസ് എ പി ക്യാമ്പില്‍ നിന്നു വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ ക്യാമ്പിലെ എസ് ഐ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍. നഷ്ടപ്പെട്ട വെടിയുണ്ടകള്‍ക്കു പകരം കൃത്രിമ വെടിയുണ്ടകള്‍ സ്റ്റോക്കില്‍ കാണിച്ചതില്‍ പങ്കുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. എസ്്‌ഐയെ ചോദ്യം ചെയ്യുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. എസ് ഐയുടെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തുമെന്നാണ് അറിയുന്നത്. ക്രൈംബ്രാഞ്ച് എസ്പി ഷാനവാസിനാണ് അന്വേഷണച്ചുമതല. 11 പോലീസുകാരെ പ്രതിയാക്കിയാണ് ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്.

ആംഡ് പൊലീസ് ബറ്റാലിയനില്‍ 5.56 എംഎം ഇന്‍സാസ് റൈഫിളുകള്‍ 25 എണ്ണവും 12,061 കാര്‍ട്രിഡ്ജുകളും കുറവാണെന്ന് സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. 9 എംഎം ഡ്രില്‍ വെടിയുണ്ടകള്‍ കാണാതായതിനു പകരം 250 വെടിയുണ്ടകള്‍ വന്നതിനു പൊലീസിന്റെ ഭാഗത്തു വിശദീകരണമില്ലെന്നും സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്.

Latest