Connect with us

Kerala

അമ്പായത്തോടില്‍ വീണ്ടും മാവോയിസ്റ്റ് പോസ്റ്ററുകള്‍; കലാപത്തിന് ആഹ്വാനം

Published

|

Last Updated

കണ്ണൂര്‍  |കണ്ണൂര്‍ ജില്ലയിലെ അമ്പായത്തോടില്‍ വീണ്ടും മാവോയിസ്റ്റ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. സിഎഎ, യുഎപിഎ വിഷയങ്ങളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ നിശിത വിമര്‍ശവുമായാണ് പോസ്റ്റര്‍. . സിഎഎ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന പിണറായി സര്‍ക്കാരിന്റെ പ്രഖ്യാപനം കാപട്യമാണ്. അലനെയും താഹയേയും എന്‍ഐഎയ്ക്ക് കൈമാറിയതില്‍ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണ്. ഇരുവരെയും എന്‍ഐഎയില്‍ നിന്ന് തിരിച്ച് കിട്ടാന്‍ പിണറായി കത്തെഴുതിയത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടനാണെന്നും പോസ്റ്ററില്‍ പറയുന്നു.

സിഎഎ വിരുദ്ധ സമരങ്ങളില്‍ പിഎഫ്‌ഐ, എസ്ഡിപിഐ തുടങ്ങിയ സംഘടനകളുടെ കാപട്യം തിരിച്ചറിയണമെന്നും പോസ്റ്ററിലുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരെ കലാപത്തിനും പോസ്റ്ററില്‍ ആഹ്വാനമുണ്ട്. സി പി ഐ മാവോയിസ്റ്റ് പശ്ചിമഘട്ട പ്രേത്യക മേഖല കമ്മിറ്റിയുടെ പേരിലാണ് പോസ്റ്റര്‍.

കഴിഞ്ഞമാസം അമ്പായത്തോട് ടൗണില്‍ ആയുധധാരികളായ മാവോയിസ്റ്റ് സംഘം പ്രകടനം നടത്തിയിരുന്നു. ഇവര്‍ ലഘുലേഖകള്‍ വിതരണം ചെയ്യുകയും പോസ്റ്ററുകള്‍ പതിപ്പിക്കുകയും ചെയ്തിരുന്നു