Connect with us

National

ഡല്‍ഹിയില്‍ കൂടുതല്‍ സേനയെ വിന്യസിക്കും; പ്രതിഷേധക്കാര്‍ക്കു നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ സംഘര്‍ഷം തുടരവെ നാലിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ഒരു മാസത്തേക്കു നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.ചാന്ദ്ബാഗില്‍ പ്രതിഷേധക്കാര്‍ക്കു നേരെ ഉദ്യോഗസ്ഥര്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചു.

ഡല്‍ഹിയില്‍ അര്‍ധസൈനിക വിഭാഗങ്ങളടക്കം കൂടുതല്‍ സേനയെ വിന്യസിക്കാന്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ച യോഗത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ അടക്കമുളളവര്‍ പങ്കെടുത്തു. വന്‍ തോതില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത് അക്രമങ്ങള്‍ക്കു വഴിതെളിക്കുന്നുണ്ടെന്നും യോഗം വിലയിരുത്തി. സമാധാനശ്രമങ്ങള്‍ നടത്തുന്നതിനായി പൊലീസും ജനപ്രതിനിധികളും ഉള്‍പ്പെട്ട കമ്മിറ്റികള്‍ രൂപികരിച്ചു. ജനങ്ങളുമായി നേരിട്ട് സംസാരിക്കാന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തി.

Latest