Connect with us

Ongoing News

കൊറിയന്‍ എയര്‍ ക്യാബിന്‍ ക്രൂവിന് കൊറോണ; ഇന്‍ജിയോണ്‍ വിമാനത്താവളത്തിലെ ഓഫീസ് അടച്ചു

Published

|

Last Updated

സോള്‍ | കൊറിയന്‍ വിമാനക്കമ്പനിയായ കൊറിയന്‍ എയറിലെ ക്യാബിന്‍ ക്രൂവിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ ക്രൂ ബ്രീഫിംഗ് റൂം സ്ഥിതിചെയ്യുന്ന ഇന്‍ജിയോണ്‍ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലെ ഓഫീസ് അടച്ചു. കൊറിയ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (കെ സി ഡി സി) റിപ്പോര്‍ട്ട് കൊറിയന്‍ എയര്‍ലൈന്‍സാണ് പുറത്ത് വിട്ടത്.
ജീവനക്കാരന്‍ യാത്ര ചെയ്ത ഫ്‌ളൈറ്റുകളുടെയും റൂട്ടുകളുടെയും വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. ജീവനക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഓഫീസ് അടച്ചതെന്ന് എയര്‍ലൈന്‍സ് വക്താവ് പറഞ്ഞു.

ദക്ഷിണ കൊറിയയില്‍ കൊറോണ വൈറസ് അതിവേഗം വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയയില്‍ ഇപ്പോള്‍ 893 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതോടെ ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ള ലോകത്തിലെ രണ്ടാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് കൊറിയ. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 130 പേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. ചൈന, ഹോങ്കോങ്, ജപ്പാന്‍, ദക്ഷിണ കൊറിയ, ഇറ്റലി, ഇറാന്‍, തായ്വാന്‍, ഫ്രാന്‍സ്, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധിച്ചുള്ള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.