Connect with us

National

മോദി വളര്‍ത്തുന്ന പാമ്പുകള്‍ അദ്ദേഹത്തെ തിരിഞ്ഞ് കൊത്തും: ഉവൈസി

Published

|

Last Updated

ഹൈദരാബാദ് | ഡല്‍ഹിയിയില്‍ പൗരത്വ പ്രതിഷേധക്കാര്‍ക്ക് നേരെ സംഘടിത ആക്രമണം അഴിച്ചുവിടുന്ന സംഘ് ഭീകരതക്കെതിരെ പ്രധാനമന്ത്രി തുടരുന്ന മൗനത്തെ വിമര്‍ശിച്ച് മജ്‌ലിസ് നേതാവ് അസദുദ്ദിന്‍ ഉവൈസി. പ്രധാനമന്ത്രി മോദിയോട് ഒന്നേ പറയാനുള്ളു. നിങ്ങള്‍ തോട്ടത്തില്‍ വളര്‍ത്തുന്ന പാമ്പുകള്‍ നിങ്ങളെതന്നെ തിരിഞ്ഞ് കൊത്തുന്ന സമയം വരുമെന്ന് ഉവൈസി പറഞ്ഞു.

കപില്‍ മിശ്രയുടെ പേരെടുത്ത് പറയാതെ വിമര്‍ശിച്ച ബി ജെ പി നേതാവും മുന്‍ എം എല്‍ എയുമായ ഒരാളുടെ പ്രരണയുടെ ഫലമാണ് ഈ കലാപം. അദ്ദേഹത്തെ ഉടന്‍ അറസ്റ്റ് ചെയ്യണം. പോലിസിന്റെ പങ്കിനെക്കുറിച്ചും ഇപ്പോള്‍ വ്യക്തമായ തെളിവുകളുണ്ട്. സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കില്‍ കലാപം വ്യാപിപ്പിക്കുമെന്നും ഉവൈസി പറഞ്ഞു.

 

 

Latest