Connect with us

National

താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ കാലാതീതമായ തെളിവ്: ഡൊണാള്‍ഡ് ട്രംപ്

Published

|

Last Updated

ആഗ്ര | ദ്വിദിന സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയുടെ അഭിമാനസ്തംഭമായ താജ്മഹല്‍ സന്ദര്‍ശിച്ചു. ഭാര്യ മെലനിയ ട്രപ്, മകള്‍ ഇവാന്‍ക, മരുമകന്‍ ജാറദ് കുഷ്‌നര്‍ എന്നിവര്‍ക്കൊപ്പമാണ് ട്രംപ് താജിന്റെ സൗന്ദര്യം ആസ്വദിച്ചത്. താജ് മഹല്‍ വിസ്മയം ജനിപ്പിക്കുന്നുവെന്നും ഇന്ത്യന്‍ സംസ്‌കാരത്തിന്റെ സമ്പന്നവും വൈവിധ്യപൂര്‍ണ്ണവുമായ സൗന്ദര്യത്തിന്റെ കാലാതീതമായ തെളിവാണ് അതെന്നും ട്രംപ് സന്ദര്‍ശക പുസ്തകത്തില്‍ കുറിച്ചു. ഇന്ത്യക്ക് നന്ദി പറയാനും അദ്ദേഹം മറന്നില്ല.

രാവിലെ 11.40ന് അഹമ്മദാബാദില്‍ വിമാനമിറങ്ങിയ ട്രംപിനും കുടുംബത്തിനും ഊഷ്മള വരവേല്‍പ്പാണ് ലഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദ് വിമാനത്താവളത്തില്‍ നേരിട്ടെത്തിയാണ് അവരെ സ്വീകരിച്ചത്. തുടര്‍ന്ന് പ്രധാനമന്ത്രിക്കൊപ്പം 22 കിലോമീറ്റര്‍ റോഡ്‌ഷോ നടത്തിയ അദ്ദേഹം സബര്‍മതി ആശ്രമവും സന്ദര്‍ശിച്ചു. മൊട്ടേര സ്‌റ്റേഡിയത്തില്‍ നടന്ന നമസ്‌തേ ട്രംപ് പരിപാടിയില്‍ പതിനായിരങ്ങളാണ് സാക്ഷികളായത്.

നമസ്‌തേ ട്രംപ് പരിപാടിക്ക് ശേഷമാണ് ട്രംപും കുടുംബവും ആഗ്രയിലേക്ക് തിരിച്ചത്.

Latest