Connect with us

National

ഇന്ത്യ അമേരിക്കയുടെ ഏറ്റവും വലിയ പ്രതിരോധ പങ്കാളി; മൂന്ന് ബില്ല്യണ്‍ ഡോളറിന്റെ പ്രതിരോധ കരാര്‍ ഒപ്പുവെക്കും- ട്രംപ്‌

Published

|

Last Updated

അഹമ്മദാബാദ് | അമേരിക്കയുടെ ഏറ്റവും വലിയ പ്രതിരോധ പങ്കാളിയാണ് ഇന്ത്യയെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഈ പങ്കാളിത്തം എക്കാലവും തുടരും. മൂന്ന് ബില്ല്യണ്‍ ഡോളറിന്റെ പ്രതിരോധ കരാര്‍ ഇന്ത്യയും അമേരിക്കയും ഒപ്പുവെക്കുമെന്നും ട്രംപ് പറഞ്ഞു. മൊട്ടേര സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ വന്‍ ജനാവലിയെ സാക്ഷിനിര്‍ത്തി നടന്ന “നമസ്‌തേ ട്രംപ്”പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം അതിര്‍ത്തി സംരക്ഷിക്കാന്‍ എല്ലാ രാജ്യങ്ങള്‍ക്കും അവകാശമുണ്ട്. അതിര്‍ത്തിയിലെ ഭീകരവാദം ഇല്ലാതാക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കണം. എന്നാല്‍ പാക്കിസ്ഥാനും അമേരിക്കയും തമ്മില്‍ ഇപ്പോള്‍ നല്ല ബന്ധമാണ്. ഇന്ത്യയും അമേരിക്കയും ഇസ്ലാമിക ഭീകരതയുടെ ഇരകളാണ്. പൗരന്‍മാരുടെ സുരക്ഷയെ വെല്ലുവിളിക്കുന്നവര്‍ വലിയ വില നല്‍കേണ്ടി വരും. ദക്ഷിണേന്ത്യയില്‍ സമാധാനം സ്ഥാപിക്കാന്‍ ഇന്ത്യ മുന്‍കൈ എടുക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

തനിക്കും കുടുംബത്തിനും ഇന്ത്യയില്‍ ലഭിച്ചത് ജീവിതത്തിലെ എല്ലാ കാലവും ഓര്‍ക്കപ്പെടുന്ന വലിയ അംഗീകാരമാണ്. അമേരിക്ക ഇന്ത്യയെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. അമേരിക്കയുടെ ഹൃദയത്തില്‍ ഇന്ത്യയുണ്ടാകും. ഇന്ത്യ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയാണ്. പൗര സ്വാതന്ത്ര്യത്തിന് വില കല്‍പ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. ഏറെ വൈവിധ്യങ്ങളുണ്ടായിട്ടും ഇന്ത്യ പുലര്‍ത്തുന്ന ഐക്യം ലോകത്തിന് മാതൃകയാണെന്നും ട്രംപ് പറഞ്ഞു.

മോദി ഇന്ത്യയുടെ ചാമ്പ്യനാണ്. കടിനാധ്വാനംകൊണ്ട് എന്തും നേടാമെന്നതിന്റെ ഉദാഹരണമാണ് മോദി. അദ്ദേഹം തന്റെ വലിയ സുഹൃത്താണ്. മോദിയുടെ ഹോട്ടല്‍ ജോലിയും ചായ വില്‍പ്പനയും പരാമര്‍ശിച്ച ട്രംപ് അദ്ദേഹത്തിന്റെ ജീവിതം ഇന്ത്യക്കാര്‍ക്കെല്ലാം മാതൃകയാണ്. എല്ലാവരും സ്‌നേഹിക്കുന്ന നേതാവെങ്കിലും മോദി കടുപ്പക്കാരനാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

 

---- facebook comment plugin here -----

Latest