Connect with us

National

ഇന്ത്യയിലേക്ക് പുറപ്പെട്ടു; വരുന്നത് ആവേശത്തോടെയെന്ന് ഡൊണാള്‍ഡ് ട്രംപ്

Published

|

Last Updated

വാഷിങ്ടന്‍ | രണ്ടു ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറപ്പെട്ടു. ഏറെ ആവേശത്തോടെയാണ് താന്‍ ഇന്ത്യയിലേക്ക് വരുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത സുഹൃത്താണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ജനങ്ങളോടൊപ്പം നില്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്നും യാത്രക്ക് മുമ്പ് വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് വ്യക്തമാക്കി.

ഇന്ത്യയിലേക്കുള്ളതു വലിയ യാത്രയായാണു കണക്കാക്കുന്നത്. ഇന്ത്യയില്‍ വലിയ പരിപാടിയാണു നടക്കാന്‍ പോകുന്നതെന്നാണു ഞാന്‍ കേട്ടത്. ഇന്ത്യയില്‍ നടത്തിയിട്ടുള്ളതില്‍ ഏറ്റവും വലിയ പരിപാടി. അങ്ങനെയാണു പ്രധാനമന്ത്രി മോദി എന്നോടു പറഞ്ഞതെന്നും അതില്‍ ആശ്ചര്യം ഉണ്ടെന്നും ട്രംപ് വ്യക്തമാക്കി.

തിങ്കളാഴ്ച അഹമ്മദാബാദില്‍ എത്തുന്ന ട്രംപ് 22 കിലോമീറ്റര്‍ റോഡ്‌ഷോയില്‍ മോദിയോടൊപ്പം പങ്കെടുക്കും. 24നും 25നും അഹമ്മദാബാദ്, ആഗ്ര, ഡല്‍ഹി എന്നിവിടങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കും. ചൊവ്വാഴ്ച ട്രംപിനും സംഘത്തിനും രാഷ്ട്രപതി ഭവനില്‍ ഔദ്യോഗിക വരവേല്‍പ്പ് നല്‍കും. മകള്‍ ഇവാന്‍കയും മരുമകന്‍ ജെറാഡും മറ്റ് ഉന്നത യുഎസ് ഉദ്യോഗസ്ഥരും ട്രംപിനെ അനുഗമിക്കും.