Connect with us

National

നിര്‍ഭയ: മാനസിക പ്രശ്‌നങ്ങളുണ്ടെന്ന പ്രതി വിനയ് ശര്‍മയുടെ ഹര്‍ജിയും തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി | മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാണിച്ച് നിര്‍ഭയ കേസ് പ്രതി വിനയ് ശര്‍മ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. വധശിക്ഷ കാത്ത് കഴിയുന്ന പ്രതികള്‍ക്ക് ഉത്കണ്ഠയും വിഷാദവും ഉണ്ടാവുക സ്വാഭാവികമാണെന്നും വിനയ് ശര്‍മക്ക് വൈദ്യസഹായം ലഭിക്കുന്നുണ്ടെന്നും ചൂണ്ടിക്കാടിയാണ് കോടതി നടപടി.

സ്വന്തം അമ്മയെപ്പോലും തിരിച്ചറിയാന്‍ കഴിയാത്തവിധം സ്‌കീസോഫ്രീനിയ എന്ന മാനസികരോഗം ബാധിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിനയ് ശര്‍മയുടെ അഭിഭാഷകന്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ ഇക്കാര്യം നിഷേധിച്ച് തിഹാര്‍ ജയില്‍ അധികൃതര്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. ഇയാള്‍ ജയിലില്‍ സ്വയം പരിക്കേല്‍പ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും കോടതിയില്‍ ഹാജരാക്കിയിരുന്നു.

ദയാഹര്‍ജി ഉള്‍പ്പെടെ വധശിക്ഷ ഒഴിവാക്കാനുള്ള നിയമപരമായ എല്ലാ മാര്‍ഗങ്ങളും അടഞ്ഞതോടെയാണ് വിനയ്ശര്‍മ പുതിയ വാദവുമായി കോടതിയില്‍ എത്തിയത്. കേസിലെ മറ്റ് മൂന്ന് പ്രതികള്‍ക്കൊപ്പം വിനയ് ശര്‍മയെ മാര്‍ച്ച് മൂന്നിന് രാവിലെ ആറുമണിക്ക് തൂക്കിലേറ്റാനിരിക്കുകയാണ്. നിര്‍ഭയ കേസില്‍ തിരുത്തല്‍ ഹര്‍ജിയോ ദയാഹര്‍ജിയോ നല്‍കാനുള്ള അവസരം പ്രതി പവന് മാത്രമാണ് ഇനിയുള്ളത്.

---- facebook comment plugin here -----

Latest