Connect with us

Kerala

കൊല്ലത്ത് വെടിയുണ്ടകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

Published

|

Last Updated

കൊല്ലം | വെടിയുണ്ടകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കൊല്ലം കുളത്തുപ്പുഴ മുപ്പതടി പാലത്തിന് സമീപമാണ് 14 വെടിയുണ്ടകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇവ പോലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം തുടങ്ങി.

നാട്ടുകാരാണ് വെടിയുണ്ട ആദ്യമായി കണ്ടത്. പാലത്തിന് സമീപം വിശ്രമിക്കുന്നതിനിടെ സംശയാസ്പദമായ രീതിയില്‍ ശ്രദ്ധയില്‍പെട്ട കവര്‍ പരിശോധിച്ചപ്പോഴാണ് വെടിയുണ്ടകള്‍ ലഭിച്ചത്. ഇവര്‍ ഉടന്‍ തന്നെ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.

മലയോര മേഖലയായ കുളത്തുപ്പുഴയില്‍ വേട്ടയ്ക്ക പോകുന്നവര്‍ ഉപയോഗിക്കുന്ന വെടിയുണ്ടകളാകാം ഇവയെന്നാണ് കരുതുന്നത്. സംഭവത്തില്‍ പോലീസ് പരിശോധന നടത്തിവരികയാണ്.