Connect with us

Kerala

പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തി; സൂര്യാതപമെറ്റെന്ന് സംശയം

Published

|

Last Updated

മലപ്പുറം | കുറ്റിപ്പുറത്തിനു സമീപം തിരുന്നാവയയില്‍ ഒരാളെ പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിയത്ത് സുധികുമാര്‍ (44) ആണ് മരിച്ചത്. സൂര്യാതപമേറ്റാണ് മരണമെന്നാണ് സംശയം. സുധികുമാറിന്റെ ദേഹമാസകലം പൊള്ളലേറ്റ പാടുകള്‍ കണ്ടതാണ് സംശയത്തിന് കാരണം.

അതേസമയം, മരണകാരണം സൂര്യാതപമേറ്റതാണെന്ന് പറയാനാകില്ലെന്ന് മലപ്പുറം ഡിഎംഒ ഡോ. സക്കീന മാധ്യമങ്ങളോട് പറഞ്ഞു. മരണ ശേഷവും ശരീരത്തില്‍ പൊള്ളലേല്‍ക്കാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷം മാത്രമേ ഇക്കാര്യം ഉറപ്പ് വരുത്താനാകൂവെന്നും അവര്‍ വ്യക്തമാക്കി.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. 37 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് മലപ്പുറത്ത് പകല്‍ താപനില. നാളെയും മറ്റന്നാളും ഇത് 38 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തുമെന്ന് കാലാവസ്ഥാ പ്രവചനങ്ങള്‍ വ്യക്തമാക്കുന്നു.

Latest