Connect with us

National

ട്രംപിന്റെ സന്ദര്‍ശനം: യമുനയിലെ ദുര്‍ഗന്ധം ഒഴിവാക്കാന്‍ കൂടുതല്‍ ജലം ഒഴുക്കിവിടും

Published

|

Last Updated

ലഖ്‌നോ | അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനം പ്രമാണിച്ച് അഹമ്മദാബാദില്‍ മതില്‍കെട്ടും ചേരി ഒഴിപ്പിക്കലും പുരോഗമിക്കുന്നതിനിടെ ഉത്തര്‍ പ്രദേശിലും ഒരുക്കങ്ങള്‍. മാലിന്യം നിറഞ്ഞ യമുനാ നദിയിലൂടെ കൂടുതല്‍ ജലം ഒഴുക്കിവിടാനാണ് തീരുമാനം. സെക്കന്റില്‍ 500 ഘനയടി വെള്ളം എന്ന തോതില്‍ ഒഴുക്കി വിടുക വഴി മാലിന്യത്തിന്റെ ദുര്‍ഗന്ധം ഒഴിവാക്കാനാകുമെന്നാണ് ഉത്തര്‍പ്രദേശ് ജലസേചന വിഭാഗം പറയുന്നത്.

ബുലന്ദ്ഷഹറിലെ ഗംഗാനഹറില്‍ നിന്നാണ് വെള്ളം ഒഴുക്കി വിടുന്നത്. ഈ മാസം 24വരെ ഇത് തുടരും. നിശ്ചിത അളവില്‍ വെള്ളം ഒഴുക്കിവിടുന്നതോടെ മാലിന്യ പ്രശ്‌നത്തിന് ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് അദികൃതരുടെ കണക്ക് കൂട്ടല്‍.

കൂടുതല്‍ ജലം ഒഴുക്കിവിടുന്നതോടെ യമുന, മഥുര, ആഗ്ര എന്നിവിടങ്ങളിലെ ഒക്‌സിജന്‍ ലെവല്‍ കൂടും. ഈ നടപടി ചിലപ്പോള്‍ യമുനയിലെ വെള്ളം കുടിക്കാന്‍ ഉപയോഗിക്കാന്‍ സഹായകമായേക്കുമെന്നും ജലസേനചന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ ധര്‍മേന്ദര്‍ സിംഗ് ഫോഗറ്റ് പറഞ്ഞു.
ഫെബ്രുവരി 24നാണ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ട്രംപ് ഇന്ത്യയിലെത്തുന്നത്. പ്രധാനമായും ദില്ലിയിലാണ് ട്രംപ് സന്ദര്‍ശനം നടത്തുക. മറ്റ് നഗരങ്ങളും ട്രംപ് കുറഞ്ഞ സമയത്തിനുള്ളില്‍ സന്ദര്‍ശിക്കും. ഗുജറാത്തിലെ അഹമ്മദാബാദിന് പുറമ യു പിയിലെ ആഗ്രയിലേക്കും ട്രംപ് എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

 

 

---- facebook comment plugin here -----

Latest