Connect with us

Gulf

'വിശുദ്ധ ഖുര്‍ആനിന്റെ ഭാഷ നിലനിര്‍ത്തുക' പദ്ധതിക്ക് ജിദ്ദയില്‍ തുടക്കം

Published

|

Last Updated

ജിദ്ദ | “വിശുദ്ധ ഖുര്‍ആനിന്റെ ഭാഷ നിലനിര്‍ത്തുക” പദ്ധതിക്ക് ജിദ്ദ ഗവര്‍ണര്‍ പ്രിന്‍സ് മിഷാല്‍ ബിന്‍ മജീദ് ബിന്‍ അബ്ദുല്‍ അസീസ് ജിദ്ദയില്‍ തുടക്കം കുറിച്ചു. കിംഗ് അബ്ദുല്‍ അസീസ് സര്‍വകലാശാലയില്‍ നടന്ന പരിപാടിയില്‍ നിരവധി ബിസിനസുകാരുടെ സാന്നിധ്യത്തിലാണ് പദ്ധതി പ്രഖ്യാപിച്ചത്. ഗവര്‍ണര്‍ തന്നെയാണ് പദ്ധതി സ്‌പോണ്‍സര്‍ ചെയ്തത്.

ഭാഷാ പ്രോജക്റ്റുകളെ പിന്തുണക്കുക, സുസ്ഥിരത കൈവരിക്കാന്‍ ശ്രമിക്കുക, ഭാഷാപരമായ പ്രശ്‌നങ്ങളില്‍ സമൂഹത്തെ സേവിക്കാന്‍ സഹായിക്കുന്ന ഗവേഷണ സേവനങ്ങള്‍ നല്‍കുക, അറബി ഭാഷയെയും അതിന്റെ പ്രശ്‌നങ്ങളെയും സേവിക്കുന്നതിന് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുക, വിവര്‍ത്തനത്തിലും അറബൈസേഷനിലുമുള്ള മികച്ച നിക്ഷേപത്തിനൊപ്പം അറബി ഭാഷയുടെ പ്രശ്‌നങ്ങളെ നേരിടാന്‍ ശാസ്ത്രീയ ഗവേഷണം എന്നിവയാണ് പദ്ധതികള്‍. സംരംഭത്തിന്റെ സൂപ്പര്‍വൈസറും അറബി ഭാഷയിലെ ഗവേഷണ മികവിന്റെ കേന്ദ്രത്തിന്റെ ഡയറക്ടറുമായ ഡോ. അബ്ദുല്‍ റഹ്മാന്‍ രാജാ അല്ലാഹ് അല്‍ സലാമി അറബി ഭാഷ നിലനിര്‍ത്താനുള്ള ശ്രമങ്ങളെ ചടങ്ങില്‍ ഊന്നിപ്പറഞ്ഞു.

വിശുദ്ധ ഖുര്‍ആനിന്റെ ഭാഷയുടെ എന്‍ഡോവ്മെന്റ് സംരംഭത്തിന് മുഴുവന്‍ പിന്തുണയും വാഗ്ദാനം ചെയ്ത സര്‍വകലാശാല പത്ത് ലക്ഷം റിയാല്‍ സംഭാവന ചെയ്തതായി ഡോ. “അല്‍-യൂബി” പ്രഖ്യാപിച്ചു.