Career Education
ഐ ഒ സിയിൽ ഡാറ്റാ എൻട്രി ഓപറേറ്റർ
ഇന്ത്യൻ ഓയിൽ കോർപറേഷനിൽ (ഐ ഒ സി) ഡാറ്റാ എൻട്രി ഓപറേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളം ഉൾപ്പെടുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് ഒഴിവ്. 21 ഒഴിവുണ്ട്. തുടക്കക്കാർക്കും സ്കിൽ സർട്ടിഫിക്കറ്റ് ഉള്ളവർക്കും അപേക്ഷിക്കാം. കേരളത്തിൽ മൂന്ന് ഒഴിവാണുള്ളത്.
[irp]
തമിഴ്നാട് (എട്ട്), കർണാടക (നാല്), ആന്ധ്രാപ്രദേശ് (മൂന്ന്), തെലങ്കാന (മൂന്ന്) എന്നിങ്ങനെയാണ് മറ്റ് ഒഴിവുകൾ. തുടക്കക്കാർ പ്ലസ് ടു പാസ്സായാൽ മതി. സ്കിൽ സർട്ടിഫിക്കറ്റ് ഹോൾഡർ വിഭാഗത്തിലുള്ളവർ ഇതിന് പുറമെ ഡൊമസ്റ്റിക് ഡാറ്റാ എൻട്രി ഓപറേറ്റർ സർട്ടിഫിക്കറ്റ് നേടിയിരിക്കണം.
പ്രായം: 18- 24. 31.01.2020 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. പതിനഞ്ച് മാസമാണ് പരിശീലന കാലയളവ്.
https://www.iocl.com വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. മാർച്ച് എട്ടിന് ചെന്നൈയിൽ ആയിരിക്കും എഴുത്ത് പരീക്ഷ. അവസാന തീയതി ഫെബ്രുവരി 24. വിശദ വിവരം വെബ്സൈറ്റിൽ.