Connect with us

Kerala

പാലാരിവട്ടം: ഇബ്രാഹീം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍

Published

|

Last Updated

 കൊച്ചി | പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ ഇനിയും ചോദ്യം ചെയ്യേണ്ടി വരുമെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. പാലാരിവട്ടം കേസില്‍ ഇബ്രാഹിം കുഞ്ഞിനെ പ്രതി ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് ആരാഞ്ഞു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിജിലന്‍സിന് കത്ത് നല്‍കി.

നോട്ട് നിരോധന കാലത്ത് ഇബ്രാഹിം കുഞ്ഞിന് ചുമതലയുള്ള പത്രത്തിന്റെ അക്കൗണ്ട് വഴി പത്ത് കോടി രൂപ വന്നത് പാലാരിവട്ടം പാലം അഴിമതിയുമായി ചേര്‍ത്ത് അന്വേഷിക്കണമെന്നാണ് ഹരജി പരിഗണിക്കവെയാണ് വിജിലന്‍സ് നിലപാട് അറിയിച്ചത് . പാലാരിവട്ടം കേസില്‍ വിജിലന്‍സ് കേസ് എടുത്താല്‍ ഇബ്രാഹിം കുഞ്ഞ് കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തില്‍ അന്വേഷണം നടത്താം എന്നാണ് ഇ ഡിയുടെ നിലപാട്. ഹരജി അടുത്ത മാസം രണ്ടിന് വീണ്ടും പരിഗണിക്കും

Latest