Connect with us

Ongoing News

സച്ചിന് ലോറസ് പുരസ്കാരം; മെസിയും ഹാമിൾട്ടണും മികച്ച താരങ്ങൾ

Published

|

Last Updated

ബെർലിൻ | ലോറസ് സ്പോർട്ടിംഗ് മൊമന്റ്സ് പുരസ്കാരം ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന് ലഭിച്ചു. ലോറസ് പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് സച്ചിൻ. 2011ൽ ഇന്ത്യയിൽ വച്ചു നടന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ കിരീടത്തിലെത്തിയപ്പോൾ സഹതാരങ്ങൾ സച്ചിനെയുമായി മൈതാനം വലംവച്ച നിമിഷമാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലെ മികച്ച കായിക നിമിഷമായി  തിരഞ്ഞെടുക്കപ്പെട്ടത്.

കഴിഞ്ഞ വർഷത്തെ മികച്ച കായികതാരത്തിനുള്ള ലോറസ് പുരസ്‌കാരം അർജന്റീന ഫുട്‌ബോൾ താരം ലയണൽ മെസിയും ഫോർമുല വൺ ലോക ചാമ്പ്യൻ ലൂയിസ് ഹാമിൾട്ടണും പങ്കിട്ടു. പുരസ്‌കാരം നേടുന്ന ആദ്യ ഫുട്‌ബോൾ താരമാണ് മെസി. പുരസ്‌കാരം പങ്കിടുന്നതും ഇതാദ്യം.

എല്യൂഡ് കിപ്‌ചോഗെ, മാർക് മാർക്വെസ്, റാഫേൽ നദാൽ, ടൈഗർ വുഡ്സ് എന്നിവരെ പിന്നിലാക്കിയാണ് ഇരുവരും പുരസ്‌കാരം പങ്കിട്ടത്. പുരസ്കാര നേട്ടത്തിൽ സന്തോഷമുണ്ടെന്ന് ഇരുവരും പ്രതികരിച്ചു.
അമേരിക്കൻ ജിംനാസ്റ്റ് സിമോണെ ബിൽസാണ് മികച്ച വനിതാ താരം. 25 ലോക ചാമ്പ്യൻഷിപ്പ് മെഡലുകൾ നേടിയ താരമാണ് സിമോണെ. സ്പാനിഷ് ബാസ്‌ക്കറ്റ്്ബോൾ ടീം മികച്ച ടീമിനുള്ള പുരസ്‌കാരം സ്വന്തമാക്കി.

---- facebook comment plugin here -----

Latest