Connect with us

Kerala

തെങ്കാശിയില്‍ തീര്‍ഥാടക സംഘത്തിന്റെ വാഹനത്തില്‍ ബസിടിച്ചു; രണ്ടു മലയാളികളടക്കം മൂന്നുപേര്‍ മരിച്ചു

Published

|

Last Updated

തെങ്കാശി | തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ വാസുദേവനല്ലൂരിനു സമീപം തീര്‍ഥാടക സംഘത്തിന്റെ വാഹനത്തില്‍ സ്വകാര്യ ബസിടിച്ച് രണ്ടു മലയാളികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. കൊല്ലം മാന്നൂര്‍ സ്വദേശി സിഞ്ചു കെ നൈനാന്‍, കല്ലുവാതുക്കലിലെ സിജു തോമസ്, ശിവകാശിക്കാരനായ രാജശേഖര്‍ എന്നിവരാണ് ഇന്നു പുലര്‍ച്ചെ നാലു മണിയോടെയുണ്ടായ അപകടത്തില്‍ മരിച്ചത്.

വേളാങ്കണ്ണിയില്‍ നിന്ന് തീര്‍ഥാടനം കഴിഞ്ഞു മടങ്ങിയവരെ വഹിച്ചുള്ള വാഹനത്തില്‍ ചെന്നൈയില്‍ നിന്ന് ചെങ്കോട്ടയിലേക്ക് പോവുകയായിരുന്ന ബസ് ഇടിക്കുകയായിരുന്നു. തീര്‍ഥാടക വാഹനം തകരാറായതിനെ തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. വാഹനം നീക്കാനെത്തിയ റിക്കവറി വാഹനത്തിന്റെ ഡ്രൈവറാണ് മരിച്ചവരിലൊരാളായ രാജശേഖര്‍. വാസുദേവനല്ലൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹങ്ങള്‍ ശിവഗിരി സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍.

---- facebook comment plugin here -----

Latest