Connect with us

Kerala

സുരേന്ദ്രന് പിന്നാലെ ലീഗിനെതിരെ തീവ്രവാദ ആരോപണവുമായി വി മുരളീധരനും

Published

|

Last Updated

കൊണ്ടോട്ടി |  ബി ജെ പിയുടെ പുതിയ സംസ്ഥാന പ്രസിഡന്‍ര് കെ സുരേന്ദ്രന്‍ യൂത്ത്‌ലീഗ് സമരത്തെ രാജ്യദ്രോഹികളുട സമരമെന്ന് ആക്ഷേപിച്ചതിന് പിന്നാലെ മുസ്ലിംലീഗിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരനും രംഗത്ത്. എല്ലാവരും തീവ്രവാദികളല്ലെങ്കിലും മുസ്ലിം ലീഗിനുള്ളില്‍ ചില തീവ്രവാദികളുണ്ടെന്ന് മുരളീധരന്‍ പറഞ്ഞു.

യൂത്ത്‌ലീഗിന്റെ കോഴിക്കോട് ബീച്ചില്‍ നടക്കുന്ന ശഹീന്‍ബാഗ് മോഡല്‍ സമരത്തെ അധിക്ഷേപിച്ച സുരേന്ദ്രന്റെ പ്രസ്താവന സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുരളീധരന്‍. യൂത്ത്‌ലീഗ് സമരത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാകും സുരേന്ദ്രന്‍ തീവ്രവാദികളുടെ സമരമെന്ന് പറഞ്ഞതെന്നും മുരളീധരന്‍ പറഞ്ഞു.

ശബരിമലയിലും പള്ളിത്തര്‍ക്കത്തിലും ബീഫ് വിഷയത്തിലും സി പി എമ്മിന് ഇരട്ടത്താപ്പാണ്. അലനും താഹയും മാവോയിസ്റ്റുകളാണെങ്കില്‍ സര്‍ക്കാര്‍ എന്‍ ഐ എയെ എതിര്‍ക്കുന്നതെന്തിനെന്നും മുരളീധരന്‍ ചോദിച്ചു.

 

 

Latest