Connect with us

Malappuram

ജിദ്ദ - കരിപ്പൂർ എയർ ഇന്ത്യ ബോയിംഗ് സർവ്വിസ് പുനരാരംഭം : എസ് വൈ എസ് അഭിവാദ്യ റാലി നടത്തി

Published

|

Last Updated

പെരിന്തൽമണ്ണ | കഴിഞ്ഞ അഞ്ച് വർഷമായി ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെ കിരാതനടപടിയാൽ മുടങ്ങിക്കിടന്ന എയർ ഇന്ത്യയുടെ ജിദ്ദ – കരിപ്പൂർ ജംബോ ബോയിംഗ് സർവ്വീസ് പുനരാരംഭിക്കുന്നതിൽ സന്തോഷമർപ്പിച്ച് എസ് വൈ എസ് ജില്ല കമ്മിറ്റി പെരിന്തൽമണ്ണയി അഭിവാദ്യ റാലിനടത്തി.

കരിപ്പൂരിന്റെ ചിറകരിയാൻ അനുവദിക്കില്ലയെന്ന ശീർഷകത്തിൽ ജില്ലയിൽ 6 മാസക്കാലം നീണ്ടു നിന്ന വ്യാപകമായ സമര പോരാട്ടങ്ങൾക്കൊടുവിൽ 2016 നവം: 3 ന് പതിനായിരങ്ങളെ അണിനിരത്തി നടത്തിയ എയർപോർട്ട് മാർച്ച് ഏറെ ശ്രദ്ധേയമായിരുന്നു. വലിയ വിമാനങ്ങൾക്ക് അനുമതി ലഭിച്ചയുടനെയെത്തിയ സൗദി എയർലൈൻസിലെ യാത്രക്കാരെ സ്വീകരിച്ച് കരിപ്പൂർ വിമാനത്താവള പരിസരത്ത് വിജയാരവം നടത്താനും എസ് വൈ എസിന് കഴിഞ്ഞു.

അഭിവാദ്യറാലിക്ക് ഇ.കെ. മുഹമ്മദ് കോയ സഖാഫി, കെ.പി ജമാൽ കരുളായി, എ.പി ബശീർ ചെല്ലക്കൊടി, അസൈനാർ സഖാഫി കുട്ടശ്ശേരി, മുഈനുദ്ധീൻ സഖാഫി, സിദ്ധീഖ് സഖാഫി, വി.പി.എം ഇസ്ഹാഖ്, ശക്കിർ അരിമ്പ്ര, ഉമർ മുസ്ലിയാർ ചാലിയാർ, അബ്ദുറഹ്മാൻ കാരകുന്ന്.. അബ്ദു റഹീം കരുവള്ളി നേതൃത്വം നൽകി.

.

Latest