Connect with us

National

സിഎഎ: ശഹീന്‍ ബാഗില്‍ നടക്കുന്ന സമരം അഭിപ്രായം അടിച്ചേല്‍പ്പിക്കല്‍: ഗവര്‍ണര്‍

Published

|

Last Updated

പനജി | ശഹീന്‍ ബാഗില്‍ നടക്കുന്ന പ്രക്ഷോഭത്തിനെതിരെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭിന്നാഭിപ്രായം പ്രകടിപ്പിക്കലല്ല ശഹീന്‍ ബാഗില്‍ നടക്കുന്നതെന്നും മറ്റുള്ളവര്‍ക്കുമേല്‍ സ്വന്തം അഭിപ്രായം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. പനജിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഗവര്‍ണര്‍ ഇത്തരമൊരു നിലപാട് വ്യക്തമാക്കിയത്.
നിയമം കൈയ്യിലെടുക്കാനും ജനജീവിതം തടസ്സപ്പെടുത്താനും ചിലര്‍ ശ്രമിക്കുകയാണ്. ഇത് വിയോജിപ്പ് പ്രകടിപ്പിക്കലല്ല, മറ്റുള്ളവര്‍ക്കുമേല്‍ സ്വന്തം നിലപാട് അടിച്ചേല്‍പ്പിക്കലാണ്. സ്വന്തം അഭിപ്രായം പറയാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ മറ്റുള്ളവരുടെ സാധാരണ ജീവിതം തടസ്സപ്പെടുത്താന്‍ ആര്‍ക്കും അവകാശമില്ല- ഗവര്‍ണര്‍ പറഞ്ഞു.

അഭിപ്രായപ്രകടനം നടത്തുന്ന ഒരാളുമായി ചര്‍ച്ചകള്‍ നടത്താന്‍ സാധിക്കും. എന്നാല്‍ കടുത്ത നിലപാടില്‍ ഉറച്ചുനില്‍ക്കുന്നവരോട് ചര്‍ച്ച സാധ്യമല്ല്. ചര്‍ച്ച്ക്ക് ആരെങ്കിലും തയ്യാറാവുകയാണെങ്കില്‍ സര്‍ക്കാര്‍ പിന്നോട്ടുപോവില്ല.പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള സര്‍ക്കാര്‍ ഫയല്‍ ചെയ്ത ഹര്‍ജിയുടെ കാര്യത്തില്‍ കോടതി തീരുമാനമെടുക്കട്ടെയെന്നും ഗവര്‍ണര്‍ പറഞ്ഞു.

Latest