Connect with us

Kerala

ആരോഗ്യ വിദഗ്ധര്‍ നല്‍കിയ മെനുവെന്ന് വിശദീകരണം; കേരള പോലീസിന്റെ ഭക്ഷണ മെനുവില്‍നിന്നും ബീഫ് ഔട്ട്

Published

|

Last Updated

തിരുവനന്തപുരം | കേരള പോലീസിന്റെ ഭക്ഷണ മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കി കേരള പോലീസ് അക്കാദമി. കേരള പൊലീസില്‍ പുതുതായി പരിശീലനം നടത്തുന്നവര്‍ക്കായി ഇറക്കിയ ഭക്ഷണ മെനുവില്‍ ബീഫ് ഒഴിവാക്കിയത് .

പോലീസ് അക്കാദമി എഡിജിപിയുടേതാണ് ഉത്തരവ്. ആരോഗ്യവിദഗ്ധര്‍ നല്‍കിയ മെനുവാണ് ഉത്തരവായി ഇറക്കിയതെന്നും ബീഫിന് നിരോധനം ഇല്ലെന്നുമാണ് ട്രെയിനിംഗ് എഡിജിപിയുടെ വിശദീകരണം. അതേ സമയം ബീഫ് എന്തുകൊണ്ട് മെനുവില്‍നിന്നും പുറത്തുുപോയി എന്ന കാര്യത്തില്‍ വിശദീകരണമില്ല. കഴിഞ്ഞ തവണ പരിശീലനം പൂര്‍ത്തിയാക്കിയ പോലീസുകാരുടെ ഭക്ഷണ മെനുവില്‍ ബീഫ് വിഭവങ്ങള്‍ ഉണ്ടായിരുന്നു.
അതേസമയംസ ഓരോ ട്രെയിനിയും ഭക്ഷത്തിനായി നല്‍കേണ്ട തുക വര്‍ദ്ധിപ്പിച്ചു. 2000 രൂപയാണ് പരിശീലന കാലയളവില്‍ ഒരു ട്രെയിനി നല്‍കേണ്ടയിരുന്നത്. അത് 6000 രൂപയായണ് വര്‍ധിപ്പിച്ചത്.

Latest