Connect with us

National

ബുര്‍ഖ: തസ്ലീമ നസ്രിന്റെ പരാമര്‍ശത്തില്‍ മറുപടിയുമായി എ ആര്‍ റഹ്മാന്റെ മകള്‍

Published

|

Last Updated

മുംബൈ |  ബുര്‍ഖയിട്ട് തന്നെ കാണുമ്പോള്‍ ശ്വാസം മുട്ടല്‍ അനുഭവപ്പെടുന്നുവെന്ന പരാമര്‍ശം നടത്തിയ ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രിന് മറുപടിയുമായി എ ആര്‍ റഹ്മാന്റെ മകള്‍ ഖദീജ റഹ്മാന്‍. ശ്വാസംമുട്ടല്‍ അനുഭവപ്പെടുന്നവര്‍ പോയി കുറച്ച് ശുദ്ധവായു ശ്വസിക്കൂവെന്നായിരുന്നു ഖദീജയുടെ മറുപടി. രാജ്യത്ത് ഇത്രയധികം കാര്യങ്ങള്‍ നടക്കുമ്പോള്‍ ഒരു സ്ത്രീ ധരിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു കഷണം തുണിയെക്കുറിച്ചാണോ എല്ലാവരും സംസാരിക്കുന്നത് ഖദീജ ചോദിച്ചു.

എ ആര്‍ റഹ്മാന്റെ സംഗീതം എനിക്കിഷ്ടമാണ്. പക്ഷേ അദ്ദേഹത്തിന്റെ മകളെ കാണുമ്പോഴൊക്കെ ഒരുതരം ശ്വാസം മുട്ടല്‍ അനുഭവപ്പെടുന്നുവെന്നായിരുന്നു ഖദീജയുടെ ബുര്‍ഖ ഇട്ടുകൊണ്ടുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ട് തസ്ലീമ ട്വീറ്റ് ചെയ്തത്. സംസ്‌ക്കാരമുള്ള കുടുംബത്തിലെ വിദ്യാസമ്പന്നയായ ഒരുകുട്ടി ഇത്തരത്തില്‍ ബ്രേയ്ന്‍വാഷ് ചെയ്യപ്പുടുന്നത് വിഷമമുണ്ടാക്കുന്നുണ്ടെന്നും തസ്ലിമപറഞ്ഞിരുന്നു.

എന്നാല്‍ ഇതിനോട് ശക്തമായ ഭാഷയിലായിരുന്നു ഖദീജയുടെ പ്രതികരണം. എന്റെ വസ്ത്രം നിങ്ങളെ വിഷമിപ്പിക്കുന്നെങ്കില്‍ ക്ഷമിക്കണം. കുറച്ച് ശുദ്ധവായു ശ്വസിക്കൂ. കാരണം അത് എനിക്കൊരു ശ്വാസംമുട്ടലും ഉണ്ടാക്കുന്നില്ല, മറിച്ച് ഞാന്‍ നിലകൊള്ളുന്ന കാര്യങ്ങളില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു.

ഫെമിനിസത്തിന്റെ അര്‍ഥം എന്താണെന്ന് ഗൂഗിളില്‍ തിരഞ്ഞുനോക്കാന്‍ ഞാന്‍ നിങ്ങളോട് നിര്‍ദേശിക്കുന്നു. കാരണംമറ്റ് സ്ത്രീകളെയും അവരുടെ പിതാക്കന്മാരെയും അധിക്ഷേപിച്ച് പ്രശ്‌നങ്ങളിലേക്ക് കൊണ്ടിടുന്നതല്ല ഫെമിനസം- ഖദീജ ഇന്‍സ്റ്റാഗ്രാം പേജില്‍ പറഞ്ഞു.