Connect with us

National

ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‌രിവാള്‍ മൂന്നാം തവണയും അധികാരമേറ്റു

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‌രിവാള്‍ മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്തു. രാംലീല മൈതാനിയില്‍ നടന്ന ചരിത്രപരമായ ചടങ്ങിലാണ് ദൈവനാമത്തില്‍ സത്യവാചകം ചൊല്ലി കെജ്‌രിവാള്‍ അധികാരമേറ്റത്. ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുന്‍ സര്‍ക്കാറില്‍ മന്ത്രിമാരായിരുന്ന മനീഷ് സിസോദിയ, സത്യേന്ദര്‍ ജെയിന്‍, ഗോപാല്‍ റായ്, കൈലാഷ് ഗെഹ്‌ലോട്ട്, ഇമ്രാന്‍ ഹുസൈന്‍, രാജേന്ദ്ര ഗൗതം എന്നിവരും വീണ്ടും സത്യപ്രതിജ്ഞ ചെയ്തവരില്‍ ഉള്‍പ്പെടും.

പ്രധാന മന്ത്രി ഒഴികെയുള്ള ഉന്നത രാഷ്ട്രീയ നേതാക്കളെയൊന്നും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ല. എന്നാല്‍, വാരണാസി പര്യടനത്തിലുള്ള പ്രധാന മന്ത്രി ചടങ്ങിനെത്തിയതുമില്ല. ഡല്‍ഹിയെ വികസനോന്മുഖമായി പരിവര്‍ത്തിപ്പിക്കുന്നതില്‍ പ്രമുഖ പങ്കുവഹിച്ച അമ്പതു പേരായിരുന്നു ചടങ്ങിലെ വിശിഷ്ടാതിഥികള്‍. ബേബി കെജ്‌രിവാള്‍ എന്ന പേരില്‍ പ്രശസ്തനായ കുട്ടിയും എത്തിയിരുന്നു. സംസ്ഥാനത്ത് ആകെയുള്ള 70 നിയമസഭാ സീറ്റില്‍ 62 എണ്ണം സ്വന്തമാക്കിയാണ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തിയത്.

Latest