Connect with us

International

യെമനില്‍ വ്യോമാക്രമണം; 30 പേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

സന | യെമനില്‍ ശനിയാഴ്ച നടന്ന വ്യോമാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. യെമനിലെ വടക്കന്‍ പ്രവിശ്യയിലുള്ള മലനിരകളിലാണ് ആക്രമണം നടന്നത്. സഊദിയുടെ നേതൃത്വത്തിലുള്ള പോര്‍വിമാനങ്ങളാണ് ആക്രമണം നടത്തിയതെന്ന് ഹൂതി തീവ്രവാദികള്‍ ആരോപിച്ചു.

നേരത്തെ, അല്‍ ജ്വാഫ് പ്രവിശ്യയില്‍ വച്ച സഖ്യ സേനയുടെ ഒരു യുദ്ധവിമാനം ഹൂതികള്‍ വെടിവച്ചു വീഴ്ത്തിയിരുന്നു.