Connect with us

National

പൗരത്വ നിയമ ഭേദഗതി: അമിത് ഷായുടെ വസതിയിലേക്കുള്ള ഷഹീന്‍ബാഗ് പ്രക്ഷോഭകരുടെ മാര്‍ച്ചിന് അനുമതി നിഷേധിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | പൗരത്വ നിയമ ഭേദഗതിക്കെതിരെ ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയിലേക്ക് ഷഹീന്‍ബാഗ് പ്രക്ഷോഭകര്‍ ഇന്ന് ഉച്ചക്ക് നടത്താന്‍ നിശ്ചയിച്ചിരുന്ന മാര്‍ച്ചിന് അനുമതി നിഷേധിച്ച് പോലീസ്. നടപടിയില്‍ പ്രതിഷേധവുമായി സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള പ്രക്ഷോഭകര്‍ രംഗത്തെത്തി. രാജ്യത്തെ മുഴുവനാളുകള്‍ക്കും വേണ്ടിയാണ് സമരം നടത്തുന്നതെന്നും ലക്ഷ്യം കാണും വരെ അത് തുടരുമെന്നും സമരക്കാര്‍ വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ ആരുമായും ചര്‍ച്ചക്ക് തയ്യാറാണെന്ന് അമിത്ഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തന്റെ ഓഫീസുമായി ബന്ധപ്പെട്ടാല്‍ മൂന്നു ദിവസത്തിനകം സ്ഥലവും സമയവും അറിയിക്കുമെന്ന് ഒരു ചാനല്‍ ചര്‍ച്ചക്കിടെയാണ് അദ്ദേഹം പ്രസ്താവിച്ചത്. എന്നാല്‍, പ്രധാന മന്ത്രി നരേന്ദ്ര മോദിയും ആഭ്യന്ത്ര മന്ത്രിയും ചാനലുകളിലൂടെ പ്രഹസന പരാമര്‍ശങ്ങള്‍ നടത്തുകയാണെന്നും പറയുന്നതില്‍ അല്‍പമെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ ഔദ്യോഗികമായി ചര്‍ച്ചക്കു ക്ഷണിക്കണമെന്നും സമര നേതാക്കള്‍ പ്രതികരിച്ചു.

Latest