Connect with us

Kerala

ബി ജെ പിയുടെ ഉള്ളിത്തൊലി ഇത്രയും കാലം പൊളിച്ചവര്‍ തന്നെ ഇനിയും പൊളിക്കും: കെ മുരളീധരന്‍

Published

|

Last Updated

തിരുവനന്തപുരം |  കെ സുരേന്ദ്രനെ ബി ജെ പി സംസ്ഥാന പ്രസിഡന്റാക്കിയതിനെതിരെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എം പി. മോദിയുടെ നല്ല കാലത്ത് പോലും കേരളത്തില്‍ ബി ജെ പി രക്ഷപ്പെട്ടിട്ടില്ല, എന്നിട്ടാണോ ഇപ്പോള്‍ എന്ന് ചോദിച്ച മുരളീധരന്‍ ഇത്രയും കാലം ബി ജെ പിയുടെ ഉള്ളിയുടെ തൊലി അവര്‍ തന്നെയാണ് പൊളിച്ചത്. ഇനിയും അവര്‍ തന്നെ അത ചെയ്‌തോളുമെന്നും പരിഹസിച്ചു. കേരളത്തില്‍ ബി ജെ പിയുടെ സ്ഥിതി പണ്ടേ ദുര്‍ബല, പിന്നെ ഗര്‍ഭിണിയും എന്ന അവസ്ഥയാണെന്നും മുരളി പറഞ്ഞു. മാസങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവില്‍ സുരേന്ദ്രനെ കേരളത്തിലെ പുതിയ പ്രസിഡന്റായി ഇന്ന് ദേശീയ പ്രസിഡന്റ് ജെ പി നദ്ദ പ്രഖ്യാപിക്കുകയായിരുന്നു.

 

Latest