Connect with us

Kerala

ഓടിക്കൊണ്ടിരിക്കെ കെഎസ്ആര്‍ടിസി ബസ് കത്തി നശിച്ചു

Published

|

Last Updated

ശബരിമല  |ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ് തീപ്പിടിച്ച് കത്തി നശിച്ചു. പമ്പ നിലക്കല്‍ റൂട്ടില്‍ ചെയിന്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസാണ് കത്തി നശിച്ചത്. യാത്രക്കാരായ അയ്യപ്പ ഭക്തന്‍മാര്‍ നിസാര പരുക്കുകളോടെ രക്ഷപെട്ടു. വെള്ളിയാഴ്ച വൈകിട്ട് 6.50ന് ചാലക്കയത്തിനും അട്ടത്തോടിനും മധ്യേ വനമേഖലയിലാണ് സംഭവം.
ബസിന്റെ പിന്നിലെ ടയര്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. അതിന്റെ ഭാഗം ഡീസല്‍ ടാങ്കില്‍ തട്ടിയാണ് തീപ്പിടുത്തമുണ്ടായത്. ഉടന്‍തന്നെ യാത്രക്കാര്‍ പുറത്തിറങ്ങിയതിനാലാണ് ആളപായമുണ്ടാകാതിരുന്നത്.

മൊബൈല്‍ റേഞ്ച് ഉള്ള സ്ഥലത്തല്ലായിരുന്നു അപകടം നടന്നത്. പമ്പ നിലയ്ക്കല്‍ റൂട്ടില്‍ റോന്ത് ചുറ്റുകയായിരുന്ന പോലീസ് പമ്പയില്‍ എത്തിയാണ് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചത്. ഡീസല്‍ ടാങ്ക് പൊട്ടിത്തെറിച്ച് വനത്തിലേക്ക് തീപടര്‍ന്നു.

---- facebook comment plugin here -----

Latest