Achievements
എം അബ്ദുർറഹ്‌മാൻ കാലിക്കറ്റ് മാനേജ്‌മെന്റ് സ്റ്റഡീസ് അംഗം

മലപ്പുറം | മമ്പാട് എം ഇ എസ് കോളജിലെ കൊമേഴ്‌സ് വിഭാഗം അസിസ്റ്റന്റ്പ്രൊഫസറും എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയുമായ എം അബ്ദുർറഹ്‌മാൻ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മാനേജ്‌മെന്റ് സ്റ്റഡീസ് (യു ജി) മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടു. 2011 ഫെബ്രുവരിയിലാണ് എം ഇ എസ് മമ്പാട് കോളജിൽ അധ്യാപകനായി ചുമതലയേറ്റത്. വിസ്ഡം എജ്യൂക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ഡയറക്ടറാണ്. നേരത്തെ എസ് എസ് എഫ് പഞ്ചായത്ത്, ഡിവിഷൻ, ജില്ലാ തലങ്ങളിൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.
[irp]
കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്ക് കീഴിലുള്ള ചുങ്കത്തറ മാർത്തോമ കോളജ് റിസർച്ച് സെന്ററിൽ ഡോ. രാജീവ് തോമസിന് കീഴിൽ ഡിജിറ്റൽ പെയ്‌മെന്റ്സിസ്റ്റം എന്ന വിഷയത്തിൽ പി എച്ച് ഡി ചെയ്യുന്നുണ്ട്. ഭാരതീയാർ യൂനിവേഴ്‌സിറ്റിയിൽനിന്നാണ് എം ഫിൽ പഠനം പൂർത്തിയാക്കിയത്.
[irp]
ബി കോം, എം കോം, ബി എഡ് എന്നിവ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിൽ നിന്നാണ് ചെയ്തത്. നാഷനൽ സെമിനാറുകളിൽ നിരവധി തവണ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. നിലമ്പൂർ മൂത്തേടം പരേതരായ മുഹമ്മദിന്റെയും ഖദീജയുടെയും മകനാണ്. ഭാര്യ: ഫസ്‌ന. മക്കൾ: മുഹമ്മദ് നാദിഷ്, മുഹമ്മദ് ഫൈസാൻ, മുഹമ്മദ് ലയാൻ.