Connect with us

Kerala

നാളെ കേരളത്തിലെ മൂന്ന് ജില്ലകളില്‍ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്

Published

|

Last Updated

തിരുവനന്തപുരം |കേരളത്തിലെ മൂന്ന് ജില്ലകളില്‍ നാളെ മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് താപനില ഉയരുക. സാധാരണയായി സംസ്ഥാനത്തെ ചൂട് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നല്‍കി വരുന്ന പ്രത്യേക മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

നിര്‍ജ്ജലീകരണം ഒഴിവാക്കുന്നതിനായി വെള്ളം കയ്യില്‍ കരുതണമെന്നും വെള്ളം ധാരാളമായി കുടിക്കണം. പ്രായമായവരും ഗര്‍ഭിണികളും കുട്ടികളും മറ്റു ആരോഗ്യ പ്രശ്‌നങ്ങളുള്ളവരും പകല്‍ 11 മണിമുതല്‍ മൂന്നു മണിവരെ പുറത്തിറങ്ങരുതെന്നും നേരിട്ട് സൂര്യ പ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം.

നിര്‍മാണ തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍, ട്രാഫിക് പൊലീസുകാര്‍, മാധ്യമ റിപ്പോര്‍ട്ടര്‍മാര്‍, മോട്ടോര്‍ വാഹന വകുപ്പിലെ വാഹന പരിശോധനാ വിഭാഗം ഉന്നത ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍, ഇരുചക്ര വാഹന യാത്രക്കാര്‍ തുടങ്ങിയവര്‍ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് കുറക്കണമെന്നും ദുരന്ത നിവാരണ അതാറിറ്റി നിര്‍ദേശിച്ചു.