Kerala
അണലിയുടെ കടിയേറ്റ് വാവ സുരേഷ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍

തിരുവനന്തപുരം | പാമ്പ് കടിയേറ്റ് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മള്‍ട്ടി ഡിസിപ്ലിനറി ഐ സി യുവില്‍ പവേശിപ്പിച്ചിരിക്കുന്ന സുരേഷിന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എം എസ് ഷര്‍മ്മദ് അറിയിച്ചു. ആന്റിവെനം നല്‍കിവരുകയാണെന്നും 72 മണിക്കൂര്‍ നിരീക്ഷണം വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതട്ട കലത്തൂര്‍ ജംഗ്ഷനില്‍വെച്ച് വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഇവിടത്തെ ഒരു വീട്ടിലെ കിണറ്റില്‍ നിന്ന് അണലിയെ പിടിച്ച് സുരേഷ് കുപ്പിയിലാക്കുകയായിരുന്നു. എന്നാല്‍ നാട്ടുകാര്‍ കാണണമെന്ന് ആവശ്യപ്പെട്ടത്തിനെ തുടര്‍ന്ന് പുറത്തെടുക്കുന്നതിനിടെയാണ് കൈയില്‍ കടിയേറ്റത്. കൈവശമുണ്ടായിരുന്ന മരുന്നുപയോഗിച്ച് പ്രഥമശുശ്രൂഷ നടത്തിയശേഷം ഉച്ചയോടെയാണ് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കില്‍ കോളജ് ശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.