Connect with us

National

ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശന ദിവസം പ്രതിഷേധം സംഘടിപ്പിക്കും: യെച്ചൂരി

Published

|

Last Updated

ന്യൂഡല്‍ഹി | അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്തുന്ന ദിവസം സി പി എമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തുമെന്നറിയിച്ച് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഫെബ്രുവരി 24 നാണ് ട്രംപും ഭാര്യ മെലീന ട്രംപും ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്നത്. അന്നേ ദിവസം തലസ്ഥാനത്ത് അടക്കം പ്രതിഷേധം സംഘടിപ്പിക്കാനാണ് സി പി എം നീക്കം.

ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുന്ന ട്രംപ് അഹമ്മദാബാദും സന്ദര്‍ശിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് നേരത്തെ ട്രംപും മോദിയും ഫോണ്‍ സംഭാഷണം നടത്തിയിരുന്നു. ഇതു പ്രകാരമാണ് ട്രംപിന്റെ സന്ദര്‍ശനത്തില്‍ ധാരണയായത്.

 

 

Latest