Connect with us

Alappuzha

പരിശോധനാ ഫലം നെഗറ്റീവ്; കൊറോണ ബാധിച്ച് ചികിത്സയിലായിരുന്നയാളെ ഡിസ്ചാര്‍ജ് ചെയ്യും

Published

|

Last Updated

ആലപ്പുഴ | ജില്ലയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന വിദ്യാര്‍ഥിനിയുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണെന്ന് പൂനെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (എന്‍ ഐ വി) സ്ഥിരീകരണം. ഇതോടെ വിദ്യാര്‍ഥിനിയെ വ്യാഴാഴ്ച ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യും. ഡിസ്ചാര്‍ജ് ചെയ്താലും 28 ദിവസം പൂര്‍ത്തീകരിക്കുന്ന ഈമാസം 26 വരെ വീട്ടില്‍ നിരീക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്.

മെഡിക്കല്‍ ബോര്‍ഡ് പരിശോധനയില്‍ രോഗിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് കണ്ടെത്തിയിരുന്നു. കര്‍ശനമായ നിരീക്ഷണത്തില്‍ രോഗിയെ ആശുപത്രിയില്‍ പരിചരിക്കുകയും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ രോഗിയും കുടുംബാംഗങ്ങളും കൃത്യമായി പാലിക്കുകയും ചെയ്തിരുന്നു. കൃത്യമായ ചികിത്സയിലൂടെയും പരിചരണത്തിലൂടെയുമാണ് കൊറോണ വൈറസിനെ അതിജീവിക്കാന്‍ സാധിച്ചത്.

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് അഭിനന്ദനാര്‍ഹമായ കഠിന പ്രയത്നമാണ് നടത്തിയത്. ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരും. നിലവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ആരുമില്ല. എന്നാല്‍, വീടുകളില്‍ 139 പേര്‍ നിരീക്ഷണത്തിലുണ്ട്.