Connect with us

International

കൊറോണ: ജപ്പാന്‍ തീരത്ത് പിടിച്ചുവച്ച കപ്പലിലെ രണ്ട് ഇന്ത്യക്കാര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

Published

|

Last Updated

ടോക്കിയോ: ജപ്പാന്‍ തീരത്ത് പിടിച്ചുവച്ച ആഡംബര കപ്പലിലെ രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പടെ 39 പേര്‍ക്ക് കൂടി വൈറസ് ബാധ കണ്ടെത്തി. ഇതോടെ ഡയമണ്ട് പ്രിന്‍സസ് എന്ന കപ്പലിലെ 175 പേര്‍ക്ക് വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു. 1,100 ജീവനക്കാരടക്കം 3,700 പേരാണ് കപ്പലിലുണ്ടായിരുന്നത്. ഇതില്‍ 138 പേര്‍ ഇന്ത്യക്കാരാണ്. 273 പേരെയാണ് കപ്പലിനുള്ളില്‍ കൊറോണ ലക്ഷണങ്ങളുമായി കണ്ടെത്തിയത്.

വൈറസ് ബാധിതരായവരെ ആശുപത്രിയിലെത്തിച്ച് ആവശ്യമായ ചികിത്സ നല്‍കുന്നുണ്ടെന്ന് ജപ്പാന്‍ അധികൃതര്‍ അറിയിച്ചു. ഫെബ്രുവരി മൂന്നിനാണ് ജപ്പാനിലെ യോക്കോഹാമയില്‍ കപ്പല്‍ പിടിച്ചിട്ടത്.

---- facebook comment plugin here -----

Latest