മുഹമ്മദലി ജൗഹറിന് മര്‍കസിന്റെ പ്രാര്‍ഥനാനിര്‍ഭരമായ യാത്രാമൊഴി

Posted on: February 11, 2020 2:10 pm | Last updated: February 11, 2020 at 2:10 pm
മുഹമ്മദലി ജൗഹറിന്റെ ജനാസ നിസ്‌കാരത്തിന് മര്‍കസ് മസ്ജിദ് ഹാമിലിയില്‍ സമസ്ത സെക്രട്ടറി കാന്തപുരം എ.പി മുഹമ്മദ് മുസ്ലിയാര്‍ നേതൃത്വം നല്‍കുന്നു

കോഴിക്കോട് | കഴിഞ്ഞ ദിവസം യു എ ഇയിലെ അല്‍ ഐനില്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ച മര്‍കസ് മുന്‍ ജീവനക്കാരനായിരുന്ന കൊടുവള്ളി പന്നൂര്‍ സ്വദേശി ചാലില്‍ മുഹമ്മദലി ജൗഹറിന്(23) മര്‍കസ് ജീവനക്കാരുടെയും വിദ്യാര്‍ഥികളുടെയും പ്രാര്‍ഥനാനിര്‍ഭരമായ യാത്രാമൊഴി. ഇന്ന് രാവിലെ 10.30ന് മസ്ജിദ് ഹാമിലിയില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് സമസ്ത സെക്രട്ടറി കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍ നേതൃത്വം നല്‍കി.

ജന്മനാടായ പന്നൂരിലെ മഹല്ല് ജുമ മസ്ജിദില്‍ നടക്കുന്ന നിസ്‌കാരത്തിന് സി മുഹമ്മദ് ഫൈസി നേതൃത്വം നല്‍കും. ആകസ്മിക വാര്‍ത്തയറിഞ്ഞ് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിനാളുകളാണ് വീട്ടിലെത്തിയത്. പന്നൂര്‍ യൂണിറ്റ് എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറി, എളേറ്റില്‍ സെക്ടര്‍ സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. കേരള മുസ്‌ലിം ജമാഅത്ത് പന്നൂര്‍ യൂണിറ്റ് ജനറല്‍ സെക്രട്ടറി ചാലില്‍ സി സി അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാരുടെ മകനാണ്.

പരേതന്റെ പേരില്‍ മയ്യിത്ത് നിസ്‌കരിക്കാനും പ്രാര്‍ത്ഥന നടത്താനും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അഭ്യര്‍ഥിച്ചു.