Connect with us

National

ഇന്ത്യയുടെ ആത്മാവ് കാത്ത് സൂക്ഷിച്ചു; ആപിന് അഭിനന്ദന പ്രവാഹം

Published

|

Last Updated

ന്യൂഡല്‍ഹി: വന്‍ വിജയത്തോടെ മൂന്നാമതും രാജ്യതലസ്ഥാനത്ത് അധികാരത്തിലേക്ക് കുതിക്കുന്ന ആം ആദ്മി പാര്‍ട്ടിക്ക് വിവിധ കോണുകളില്‍നിന്നും അഭിനന്ദന പ്രവാഹംഇന്ത്യയുടെ ആത്മാവ് കാത്ത് സൂക്ഷിച്ച ഡല്‍ഹിക്കാര്‍ക്ക് നന്ദി എന്നായിരുന്നു മുന്‍ ജെ ഡി യു നേതാവും പൊളിറ്റിക്കല്‍ സ്ട്രാറ്റജിസ്റ്റുമായ പ്രശാന്ത് കിഷോര്‍ ട്വീറ്റ് ചെയ്തു
സി എ എ നിയമത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് നിതീഷ് കുമാറുമായി വഴിപിരിഞ്ഞ പ്രശാന്ത് കിഷോറായിരുന്നു ഡല്‍ഹിയില്‍ ആപിന്റെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഗതിമാറ്റിയത്.

കെജ്‌രിവാളിനെ അഭിനന്ദിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കെറെ, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരും രംഗത്തുവന്നു.
ഡി എം കെ അധ്യക്ഷന്‍ എം കെ സ്റ്റാലിനും കെജ്‌രിവാളിനെയും ആപിനെയും അഭിനന്ദിച്ചു. വര്‍ഗീയ രാഷ്ട്രീയത്തെ വികസന രാഷ്ട്രീയം കൊണ്ട് തടയാന്‍ കഴിയുമെന്നതിന്റെ കൃത്യമായ അടയാളമാണിതെന്നും ഫെഡറലിസവും പ്രാദേശിക താല്‍പര്യങ്ങളും ശക്തിപ്പെടുത്തേണ്ടത് രാജ്യതാല്‍പര്യത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ആപിന്റെ വിജയത്തെ ജനക്ഷേമഉള്‍കൊള്ളല്‍ രാഷ്ട്രീയത്തിന്റെ സൂചനയായി കണക്കാക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ട്വീറ്റ് ചെയ്തു.എസ് പി നേതാവ് അഖിലേഷ് യാദവും കെജ്‌രിവാളിനെ അഭിനന്ദിച്ചു രംഗത്തെത്തി

Latest